താടി നീട്ടി, ക്ഷീണിതനായി റാം, ‘ആത്മഹത്യയിൽ പങ്കില്ല’; പൊലീസിനെ വെട്ടിച്ചത് 3 മാസത്തോളം | Dr MK Ram arrested | Malayala Manorama Online News | Kannur crime branch | Nithin Raj suicide case | Dr Ram arrest update | Kudagu arrest | Doctor MK Ram news | Caste abuse allegations Kerala | Loan app suicide Kerala | Medical professional arrest | ഡോ എം കെ റാം അറസ്റ്റ് | കണ്ണൂർ ക്രൈംബ്രാഞ്ച് | ഡോ.റാം വാർത്തകൾ | നിതിൻ രാജ് ആത്മഹത്യ | ജാതി അധിക്ഷേപം | കണ്ണൂർ ഡെന്റൽ വിദ്യാർഥി ആത്മഹത്യ | കർണാടക | കുടക് | Breaking News | Latest News | Breaking News Manoramaonline | Latest News Manorama | Malayala Manorama Online | Manorama | Manoramaonline | Manorama News | Malayala Manorama News Online | Manorama Online | Malayala Manorama Online | Malayala Manorama Online News | മലയാള മനോരമ | മനോരമ | മനോരമ ഓൺലൈൻ | മനോരമ ന്യൂസ് | മനോരമ വാർത്തകൾ വാർത്തകൾ | മലയാള മനോരമ ഓൺലൈൻ വാർത്തകൾ
Read Full Article
Published: July 20, 2026 03:25 PM IST
1 minute Read
ഡോ. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചപ്പോൾ.
ചിത്രം. ആറ്റ്ലി ഫെർണാണ്ടസ്.
മനോരമ. കണ്ണൂർ ∙ മൂന്നു മാസത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പിടിയിലായത് കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെ.
ക്രൈംബ്രാഞ്ച് സംഘം ആഴ്ചകളോളം ആന്ധ്രാപ്രദേശിൽ അലഞ്ഞിട്ടും റാമിനെ പിടിക്കാൻ സാധിച്ചില്ല. ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അന്വേഷണ സംഘത്തിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം നേരിടേണ്ടി വരികയും ചെയ്തു.
ഇതിന് പിന്നാലെയാണു ആന്ധ്രയിൽ നിന്നു കേരളത്തിലേക്ക് വരുന്നതിനിടെ കർണാടകയിലെ കുടകിൽ വച്ച് കഴിഞ്ഞ രാത്രിയിൽ റാം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. താടി നീട്ടി ക്ഷീണിതനായ അവസ്ഥയിലായിരുന്നു റാം.
കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയിൽ ഹാജരാക്കും.
What you should read next
ഡോ. റാമിന്റെ അറസ്റ്റ് ഇന്ന് രാവിലെ 9.20ന് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.വി.
വേണുഗോപാൽ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.
കർണാടകയിലും ആന്ധ്രയിലും പല സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് റാം പറഞ്ഞത്. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെ റാമിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ പങ്കില്ലെന്നു ഡോ.
റാമിന്റെ അഭിഭാഷകൻ ലത്തീഫ് ബഡഗന്നൂർ പറഞ്ഞു. നിതിൻ രാജിന്റെ ആത്മഹത്യയുമായി റാമിനെ ബന്ധപ്പെടുത്താൻ ഒരു തെളിവും ഇല്ല.
ആത്മഹത്യാക്കുറിപ്പ് ഇല്ല. മരിച്ചയാളുടെ കുടുംബമാണു റാമിനു പങ്കുണ്ടെന്നു ആരോപിക്കുന്നത്.
അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നുവെങ്കിൽ കുടുംബത്തിന് നേരത്തെ ഇടപെടുകയും ആത്മഹത്യ തടയുകയും ചെയ്യാമായിരുന്നുവെന്നും അഭിഭാഷകൻ. ആത്മഹത്യയ്ക്കിടയാക്കിയത് പെട്ടന്നുണ്ടായ കാരണങ്ങളാകാം.
റാമിന് ഇവിടുത്തെ ജാതിപ്പേരുകൾ അറിയില്ല. നിതിൻ ഏത് ജാതിയിൽപ്പെട്ടവനാണെന്നും റാമിന് അറിയില്ല.
തെരുവുനായ് എന്ന് വിളിച്ചെന്നാണ് ആരോപണം. അങ്ങനെ വിളിച്ചെങ്കിൽ തന്നെ അതെങ്ങനെ ജാതിപ്പേരാകും.
കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What you should read next
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്.
ഡോ. റാം, ഡോ.
സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട
പണമിടപാടാണ് ആത്മഹത്യയ്ക്കു പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ടു നാലുപേരെ നോയിഡയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഡോ. സംഗീത നമ്പ്യാർക്കു മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.
English Summary:
mo-judiciary-lawndorder-crimebranch mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-nithin-raj-death mo-news-national-states-karnataka 7motbeujb638qais657e8c4h3k arun-varghese mo-news-common-keralanews
…

