സംസ്ഥാനത്ത് കാലവർഷക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുകളിൽ പുതുക്കിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളെ മുതൽ സംസ്ഥാനത്തെ ഒരു ജില്ലകളിലും ഔദ്യോഗികമായി അലർട്ടുകൾ നിലവിലില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മഴയ്ക്കൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടിമിന്നലിന്റെ ലക്ഷണങ്ങൾ ദൃശ്യമാകുന്ന സമയം മുതൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കാൻ ശ്രദ്ധിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വാഹനയാത്രക്കാരും മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

