പയ്യന്നൂർ നഗരത്തിൽ വെച്ച് പതിനാറുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രാമന്തളി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എ.കെ.ഉണ്ണിക്കൃഷ്ണൻ (66) എന്നയാളാണ് അറസ്റ്റിലായത്.
ഇയാൾ ആദ്യകാല നാടകപ്രവർത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: പയ്യന്നൂർ ടൗണിൽ വെച്ച് കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയ ഇയാൾ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വഴിമാറി സഞ്ചരിക്കുകയായിരുന്നു.
വീടിന് സമീപം ഇറക്കാതെ, നായയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ വെച്ച് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായും, ഇതിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
നേരത്തെയും ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. തന്റെ മകന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ആ കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റിൽ നിന്ന് ഒഴിവാകാൻ ഇയാൾക്ക് സാധിച്ചിരുന്നു. ഇതിനിടെ, 2025 ഡിസംബർ 22-ന് സമാനമായ മറ്റൊരു ദുരന്തം ഇയാളുടെ കുടുംബത്തിൽ നടന്നിരുന്നു.
ഉണ്ണിക്കൃഷ്ണന്റെ ഭാര്യയും മകനും മകന്റെ രണ്ട് കുട്ടികളും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. മകന്റെ കുടുംബപ്രശ്നങ്ങളാണ് ഈ കൂട്ട
ആത്മഹത്യയ്ക്ക് കാരണമെന്നാണ് അന്ന് ഉണ്ണിക്കൃഷ്ണൻ അവകാശപ്പെട്ടത്. ഈ കേസ് അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ പീഡനശ്രമക്കേസിൽ ഇയാൾ പിടിയിലായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

