കോഴിക്കോട് നഗരത്തെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത് ഇന്നലെ പുലർച്ചെയോടെയാണ്. പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിലാണ് ബിജു എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകന്റെ മൃതദേഹം ആദ്യം കണ്ടത് അമ്മ ബേബി ആണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശരീരത്തിൽ ആകെ 45 മുറിവുകൾ ഉള്ളതായി വ്യക്തമായി.
കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കൊലപാതകത്തിന് ഉപയോഗിച്ചത് കറിക്കത്തിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമാണെന്നും ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

