എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തുടരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കെ.
പ്രവീൺകുമാർ ആഭ്യന്തര മന്ത്രിക്കു നിവേദനം നൽകി. പാർട്ടിയിലെ ഉന്നതനായ നേതാവിനെ അനാവശ്യ വിവാദങ്ങളിലേക്ക് മനഃപൂർവം വലിച്ചിഴച്ച് അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
താനുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി ദേശീയ തലത്തിൽ പ്രതിച്ഛായ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. താൻ അറിഞ്ഞോ കേൾക്കുകയോ ചെയ്യാത്ത കാര്യങ്ങളിൽ കെ.സി.
വേണുഗോപാൽ എംപിയുടെ പേര് വലിച്ചിഴക്കുന്നത് ഗൗരവകരമാണെന്ന് കെ. പ്രവീൺകുമാർ വ്യക്തമാക്കി.
സംഭവത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, ഇവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കാൻ ഉന്നതതല അന്വേഷണത്തിന് അടിയന്തരമായി ഉത്തരവിടണമെന്നും ആഭ്യന്തര മന്ത്രിക്കു നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

