അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് ജനിച്ചതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ജെ ഡി വാൻസ് തന്നെയാണ് ലോകത്തെ അറിയിച്ചത്.
അലേക് നീൽ വാൻസ് എന്നാണ് നവജാത ശിശുവിന് പേര് നൽകിയിരിക്കുന്നത്. മെറിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു പ്രസവം.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഔദ്യോഗിക കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ മൂത്ത മക്കൾ പുതിയ അതിഥിയുടെ വരവിനെ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ മികച്ച പരിചരണത്തിന് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. 2014-ലാണ് ജെ ഡി വാൻസും ഇന്ത്യൻ വംശജയായ ഉഷ വാൻസും വിവാഹിതരായത്.
2017-ൽ ഇവാൻ വാൻസ്, 2020-ൽ വിവേക് വാൻസ്, തൊട്ടടുത്ത വർഷം മിരാബെൽ വാൻസ് എന്നിവർ ജനിച്ചു. ഇതിനിടെ, 150 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയിൽ പദവിയിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ വാർത്തയ്ക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

