പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്രസർക്കാർ നിരവധി സുപ്രധാന ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
ഇതിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ ഭേദഗതി ബില്ല് അവതരിപ്പിക്കും.
ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ, ദേശീയഗീതം എന്നിവയെ അപമാനിക്കുന്നവർക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ദേശീയ ഗാനത്തിന് നിലവിലുള്ള നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിനും ലഭ്യമാക്കുക എന്നതാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് ഈ സമ്മേളനത്തെ രാജ്യം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

