പ്രതീക്ഷകള്‍ക്കപ്പുറമുള്ള നാടകീയ മുഹൂർത്തങ്ങളുമായി മുന്നേറുന്ന ബിഗ് ബോസ് മലയാളം എട്ടാം സീസണ് ഒരു മാസം പിന്നിടുന്നു. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി മത്സരാര്‍ഥികളാണ് ഇതിനോടകം പുറത്തായത്.
ആറ് പേരുടെ വന്‍ എവിക്ഷന് പിന്നാലെ നാല് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി എത്തിയതോടെ ഹൗസിലെ മത്സരച്ചൂട് വരിച്ചിരിക്കുകയാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ കളി എങ്ങോട്ട് തിരിയുമെന്നോ പ്രവചിക്കാന്‍ കഴിയാത്ത വിധം അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ഗെയിം മുന്നോട്ട് പോകുന്നത്.
ഇതിനിടയിലാണ് പുതിയ സംഭവവികാസമായി ബിഗ് ബോസ് ഒരു സീക്രട്ട് ടാസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയതായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരില്‍ ഒരാളായ വിപിന്‍ ദാസിനാണ് ബിഗ് ബോസ് ഈ പ്രത്യേക രഹസ്യദൗത്യം ഏല്‍പ്പിച്ചത്.
വിപിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ദൗത്യത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഹൗസിലേക്ക് രണ്ട് പുതിയ അതിഥികള്‍ വരുന്നുണ്ടെന്നും, അവര്‍ എത്തുന്നതുവരെ മൂന്ന് നേരം വീതം അവര്‍ക്കുള്ള ഭക്ഷണം രഹസ്യമായി എത്തിച്ചു നല്‍കണമെന്നുമാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
വിപിന്‍ അടക്കമുള്ള, ലീഡര്‍മാരായ നാല് വൈല്‍ഡ് കാര്‍ഡുകള്‍ ഒഴികെ മറ്റൊരു മത്സരാര്‍ത്ഥിയും ഈ വിവരം അറിയാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ എത്തുന്ന അതിഥികള്‍ ആരാണെന്നോ ഭക്ഷണം ആര്‍ക്കുവേണ്ടിയാണെന്നോ ഉള്ള കൃത്യമായ വിവരം ആദ്യം ബിഗ് ബോസ് വെളിപ്പെടുത്തിയിരുന്നില്ല.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വാരാന്ത്യത്തിലെ മാസ് എവിക്ഷനില്‍ പുറത്തായെന്ന് ഹൗസിലുള്ള മറ്റ് മത്സരാര്‍ത്ഥികള്‍ വിശ്വസിക്കുന്ന അഞ്ജലിക്കും മൃദുലയ്ക്കും വേണ്ടിയാണ് ഈ ഭക്ഷണം. നിലവില്‍ സീക്രട്ട് റൂമിലാണ് ഇവരെ ബിഗ് ബോസ് താമസിപ്പിച്ചിരിക്കുന്നത്.
ഇത്രയും നാള് ബിഗ് ബോസ് ടീം നല്കിയ ഭക്ഷണമാണ് അവര്‍ കഴിച്ചിരുന്നതെങ്കില്‍, ഇനി മുതല്‍ ഹൗസിലേക്കുള്ള റീ എന്‍ട്രി വരെ മറ്റ് മത്സരാര്‍ത്ഥികള്‍ പാകം ചെയ്യുന്ന ഭക്ഷണമായിരിക്കും ഇവര്‍ക്ക് നല്‍കുക. ഈ സീക്രട്ട് ടാസ്ക് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വീടിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന പ്രത്യേക അധികാരം നിലവിലെ ലീഡര്‍മാര്‍ക്ക് ലഭിക്കുമെന്ന് ബിഗ് ബോസ് വിപിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ദൗത്യത്തില്‍ പരാജയപ്പെട്ടാല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

