എറണാകുളം ചുള്ളിക്കലിലെ പെട്രോൾ പമ്പിൽ വെച്ച് മാനേജർക്ക് നേരെ ആക്രമണം. പെട്രോൾ അടിച്ച വകയിൽ നൽകേണ്ട
100 രൂപയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പമ്പിലെത്തിയ രണ്ടംഗ സംഘം 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
പമ്പിലെ മാനേജറായ മട്ടാഞ്ചേരി സ്വദേശി വിഷ്ണു വിനോദ് ഇവരെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച പ്രതികൾ, ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വിഷ്ണു വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രതികൾ സ്ഥിരമായി പമ്പിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് പമ്പ് ഉടമ അറിയിച്ചു. സംഭവത്തിൽ വിഷ്ണു വിനോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചുള്ളിക്കൽ സ്വദേശികളായ പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

