ന്യൂയോർക്ക്: അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിൽ അപ്രതീക്ഷിത വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഔദ്യോഗിക ഹെലികോപ്റ്ററായ മറൈൻ വണ്ണിൽ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ലാൻഡ് ചെയ്ത ട്രംപ് കാണികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി മാറി.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പമാണ് അദ്ദേഹം ഗാലറിയിൽ ഇരുന്ന് മത്സരം വീക്ഷിച്ചത്. ഈ ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഡൊണാൾഡ് ട്രംപ് നേരിട്ട് സ്റ്റേഡിയത്തിലെത്തി മത്സരം കാണുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മത്സരം തുടങ്ങുന്നതിന് മുമ്പ് ഫിഫ ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ട്രംപ് കൈകളിലേന്തിയിരുന്നു.
ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകൾ നിയന്ത്രിക്കുന്നതും അദ്ദേഹമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ വെച്ച് നടന്ന ഫിഫ സ്വീകരണ ചടങ്ങിൽ ട്രംപ് അമേരിക്കയിലെ ഫുട്ബോൾ വളർച്ചയെക്കുറിച്ച് പരാമർശിച്ചിരുന്നു.
“നമ്മളും ഒരു ഫുട്ബോൾ രാജ്യമായി മാറിയിരിക്കുന്നു, അത് അങ്ങനെ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. ഈ ടൂർണമെന്റ് ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചു,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അടുത്ത ലോകകപ്പ് വേദിക്കായുള്ള ആവശ്യം 2026-ലെ ഫൈനൽ മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത ഒരു ലോകകപ്പ് കൂടി അമേരിക്കയ്ക്ക് അനുവദിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ഫിഫയോട് പരസ്യമായി ആവശ്യപ്പെട്ടു. ഫോക്സ് സ്പോർട്സിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“എനിക്ക് ജിയാനിക്ക് നൽകാൻ ഒരു നല്ല ആശയമുണ്ട്, അടുത്ത തവണ നമ്മളെ വീണ്ടും പ്രഖ്യാപിക്കുക, അതിനുശേഷം മറ്റൊരു രാജ്യത്തെയും പ്രഖ്യാപിക്കുക. ഇത് വരാൻ പോകുന്ന പ്രശ്നങ്ങളും ഇല്ലാതാക്കും.
ഉയർന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ, അടുത്ത ലോകകപ്പിനായി ഞങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി അപേക്ഷിക്കും,” ട്രംപ് പറഞ്ഞു. അർജന്റീന-സ്പെയിൻ മത്സരഫലം പ്രവചിക്കാൻ ട്രംപ് തയ്യാറായില്ലെങ്കിലും ലയണൽ മെസ്സിയെ അദ്ദേഹം പ്രശംസിച്ചു.
“മെസ്സിക്കെതിരെ പന്തയം വെക്കുന്നത് വളരെ പ്രയാസമാണെന്ന് ഞാൻ കരുതുന്നു. അവൻ അത്രയ്ക്ക് മികച്ചതാണ്,” എന്നായിരുന്നു അർജന്റീന നായകനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

