മധ്യേഷ്യൻ മേഖലയിൽ സമാധാന ചർച്ചകൾക്കിടെ സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നു. ഇറാനിയൻ പ്രതിനിധി സംഘം പാകിസ്ഥാനിൽ നിർണായക കൂടിക്കാഴ്ചകൾക്കായി യാത്ര തിരിക്കാനിരിക്കെയാണ് മേഖലയിൽ പുതിയ സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ, ഒമാനും ഖത്തറും സമാധാനം ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ നടത്തിക്കഴിഞ്ഞു. ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ട
സംഭവത്തിന് പിന്നാലെയാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയാണ് ആക്രമണങ്ങൾ തുടങ്ങിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് സൈനിക നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി തകർക്കുക, ജോർദാനിൽ ആക്രമണം നടത്തിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന് മറുപടി നൽകുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാന്റെ തെക്കൻ തുറമുഖ നഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹാജിയാബാദിലും ആക്രമണം ഉണ്ടായെങ്കിലും ആളപായം സംഭവിച്ചിട്ടില്ല.
നേരത്തെ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം കാണാതായ സൈനികനെ ജോർദാനിൽ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയതായി സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സൈനികരുടെ മരണം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ, ഇറാക്കിൽ ബോംബ് നിർവീര്യമാക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരു യുഎസ് സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കുടുംബാംഗങ്ങളെ വിവരങ്ങൾ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

