ദേശീയഗീതമായ **വന്ദേമാതരത്തെ** അനാദരിക്കുന്ന നടപടികൾ ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. നിലവിൽ ദേശീയഗാനത്തിന് മാത്രമായി ബാധകമായ കർശന വ്യവസ്ഥകൾ വന്ദേമാതരത്തിനും കൂടി ബാധകമാക്കുന്ന രീതിയിലാണ് പുതിയ ഭേദഗതി ബിൽ രൂപകല്പന ചെയ്തിരിക്കുന്നത്.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ദേശീയഗീതത്തെ അവഹേളിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം സംജാതമാകും. രാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്നത് നേരത്തെ തന്നെ സർക്കാർ നിഷ്കർഷിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ബിൽ അവതരിപ്പിക്കുന്നതിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാംഗം **ജോൺ ബ്രിട്ടാസ്** കേന്ദ്ര ആഭ്യന്തര മന്ത്രി **അമിത് ഷായ്ക്ക്** കത്തയച്ചു. സുപ്രീം കോടതിയിൽ ഉൾപ്പെടെ നേരത്തെ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടുകളിൽ നിന്നുള്ള മാറ്റമാണിതെന്നും, വന്ദേമാതരത്തിന്റെ യഥാർത്ഥ ആശയം ഉൾക്കൊള്ളാതെയാണ് ഇത്തരം നിയമനിർമ്മാണങ്ങളെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തുന്നതിനുള്ള ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്കെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

