ന്യൂയോർക്ക്: മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ സ്പെയിനും അർജന്റീനയും ഗോൾരഹിത സമനിലയിൽ തുടരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ സ്പെയിൻ പന്ത് കൈവശം വെച്ച് ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചെങ്കിലും അർജന്റീന പ്രതിരോധം ശക്തമായി നിലനിർത്തി.
ഇത്തവണത്തെ ഫൈനൽ മത്സരം ഫുട്ബോൾ ചരിത്രത്തിലെ അപൂർവമായ ഒരു കൂടിച്ചേരലിനും വേദിയാകുന്നു. എഫ്.സി ബാഴ്സലോണയുടെ ഫുട്ബോൾ അക്കാദമിയായ ലാ മാസിയയിൽ നിന്ന് കരിയർ ആരംഭിച്ച മെസിയും ലമീൻ യമാലും പത്തൊൻപത് വർഷങ്ങൾക്ക് ശേഷം ഒരു ഫൈനൽ വേദിയിൽ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.
2007-ൽ യുണിസെഫും സ്പാനിഷ് മാധ്യമമായ സ്പോർട്ടും ചേർന്ന് തയ്യാറാക്കിയ ചാരിറ്റി കലണ്ടറിനായി, ബാഴ്സലോണയുടെ ഡ്രസ്സിങ്ങ് റൂമിൽ വെച്ച് കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്ന മെസിയുടെ ചിത്രം ഫൈനലിന് മുന്നോടിയായി വലിയ ചർച്ചയായിരുന്നു. തന്റെ ആറാം ലോകകപ്പും മൂന്നാം ഫൈനലും കളിക്കുന്ന മെസി, ഈ ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
“അവൻ വെറുമൊരു കുഞ്ഞായിരുന്നപ്പോഴാണ് താൻ ആ ചിത്രമെടുത്തതെന്നും ഇപ്പോൾ തങ്ങൾ രണ്ടുപേരും ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്നു എന്നത് അസാധാരണമായ കാര്യമാണ്” എന്ന് മെസി പറഞ്ഞു. മെസിയെ തന്റെ ആരാധനാപാത്രമായി പലതവണ വെളിപ്പെടുത്തിയിട്ടുള്ള താരമാണ് ലമീൻ യമാൽ.
മെസി തന്റെ കരിയറിലെ രണ്ടാമത്തെ ലോകകപ്പ് കിരീടം നേടുമോ അതോ ലമീൻ യമാലിന്റെ നേതൃത്വത്തിൽ സ്പെയിൻ ചരിത്രം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

