തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു.
വ്യവസായിയായ വിജയകുമാർ എന്നയാളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത കേസിൽ 37-കാരിയായ റോഷ്നി എന്ന യുവതിയാണ് പിടിയിലായത്. ജർമ്മൻ ഭാഷാ പരിശീലന സ്ഥാപനത്തിലെ ഉടമയും ജീവനക്കാരിയുമായിരുന്നു ഇരുവരും.
കേസിനാസ്പദമായ സംഭവങ്ങൾ 2022 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് സ്ഥാപനമുള്ള വിജയകുമാറും, കൊച്ചിയിലെ പ്രധാന ഓഫിസിൽ ജോലി ചെയ്തിരുന്ന റോഷ്നിയും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു.
തനിക്ക് ജനിച്ച ആൺകുഞ്ഞ് വിജയകുമാറിന്റേതാണെന്ന് അവകാശപ്പെട്ടാണ് പ്രതി വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ഇതേ വാദത്തിൽ ഉറച്ചുനിന്നതിനെത്തുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
ഇതിനുമുമ്പ് രണ്ട് വിവാഹങ്ങൾ കഴിഞ്ഞ് വേർപിരിഞ്ഞ റോഷ്നി, മൂന്നാമതൊരാളുമായി ബന്ധം സ്ഥാപിക്കുകയും ഇയാൾക്കെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പീഡന പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വിജയകുമാറിന്റെ അക്കൗണ്ടുകളിൽ നിന്ന് വൻ തുക പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, വ്യവസായിയുടെ കുടുംബാംഗങ്ങളെയും ഭാര്യയെയും പ്രതി ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തട്ടിപ്പിനിരയായി മൂന്ന് വർഷത്തിന് ശേഷമാണ് വിജയകുമാർ പൊലീസിൽ പരാതി നൽകുന്നത്.
നിലവിൽ റോഷ്നിയാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഒത്താശ ചെയ്ത സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

