ചങ്ങനാശേരി: ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങൾക്കും മെറിറ്റ് ഡേയ്ക്കും വിപുലമായ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി പരിപാടികളുടെയും മെറിറ്റ് ഡേ ആഘോഷത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം വിനു ജോബ് എംഎൽഎ നിർവഹിച്ചു.
സ്കൂളിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന നേട്ടത്തിന്റെ സ്മാരകമായി ഒരുക്കിയ ജൂബിലി കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത ചാൻസലർ റവ. ഫാ.
ജോർജ് പുതുമന മൂഴിയിൽ നിർവഹിച്ചു. ചടങ്ങിൽ ക്ലൂണി കോൺഗ്രിഗേഷന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.
ഡോ. സിസ്റ്റർ ലൂർദ് മേരി അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറൽ മോൺ. ആന്റണി ഏത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, സ്കൂൾ മാനേജർ സിസ്റ്റർ അനൂപ, പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി, മുൻ മാനേജർമാരായ സിസ്റ്റർ ലൈല ജോസഫ്, സിസ്റ്റർ എലിസബത്ത്, പിടിഎ പ്രസിഡന്റ് ഡോ. ഷിബി ചിറക്കരോട്ട്, മുൻ പിടിഎ പ്രസിഡന്റ് ജോസുകുട്ടി കുട്ടംപേരൂർ, സൈക്കോളജിസ്റ്റ് ഡോ.
സെബിൻ എസ്. കൊട്ടാരം, കൗൺസിലർ സിയാദ് അബ്ദുൽ റഹ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് ചാക്കോ, ജെ.പി.ജിഷ, മരിയ ജോൺസൻ, നോയൽ റേച്ചൽ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

