തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ സ്ഥാനത്തുനിന്ന് എ.എൻ. ഷംസീർ ഔദ്യോഗികമായി പടിയിറങ്ങി.
44 മാസത്തെ കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നടന്ന വിടവാങ്ങൽ ചടങ്ങുകൾ ഏറെ വൈകാരികമായിരുന്നു.
തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ കൈയ്യിലേന്തിയാണ് അദ്ദേഹം വസതിയിൽ നിന്നും തലശ്ശേരിയിലേക്ക് യാത്ര തിരിച്ചത്. പദവിയിൽ നിന്ന് മടങ്ങുന്ന വേളയിൽ അതീവ സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു.
“സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത്.” ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ലഭിച്ച പിന്തുണയ്ക്ക് ഏവർക്കും അദ്ദേഹം നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ കണ്ണൂർ കേന്ദ്രീകരിച്ചുകൊണ്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും എ.എൻ.
ഷംസീർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

