കോഴിക്കോട് നാദാപുരം ജാതിയേരിയിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ജാതിയേരി സ്വദേശിയായ ജാഫറിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വളയത്ത് നിന്ന് നാദാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ജാഫറിന്റെ ഓട്ടോയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി പോത്ത് പാഞ്ഞടുക്കുകയായിരുന്നു.
തുടർന്നുണ്ടായ ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന് ശേഷം ഓട്ടോ തകർത്ത പോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ വളർത്തുന്ന പോത്താണ് രാത്രിയിൽ വിരണ്ടോടിയതെന്ന് സ്ഥിരീകരിച്ചു.
പരിക്കേറ്റ ജാഫർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

