ആർ ജെ ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് ‘കറുപ്പ്’. മാസ് കൊമേഴ്സ്യൽ എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് റൈറ്റ്സ് സീ തമിഴുമാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിൽ, ‘കറുപ്പ്’ സൂര്യയുടെ കരിയറിൽ ഏറെ നിർണ്ണായകമാണ്. നിലവിൽ ലഭിക്കുന്ന കളക്ഷൻ റിപ്പോർട്ടുകൾ താരത്തിന് വലിയ ആശ്വാസം നൽകുന്നുണ്ട്.
ആഗോള ബോക്സ് ഓഫീസിൽ 161.04 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതിൽ 110.04 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും 51 കോടി രൂപ വിദേശ മാർക്കറ്റുകളിൽ നിന്നുമാണ് ലഭിച്ചത്.
തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 80 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മേക്കോവറിലാണ് ഇരുതാരങ്ങളും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
കലൈവാനൻ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ സെറ്റുകൾ രൂപകൽപ്പന ചെയ്തത്. പിആർഓ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

