കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ കല്ലെറ് കൊണ്ട് പെൺകുട്ടിക്ക് പരിക്കേറ്റ കേസിൽ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായിരിക്കുന്നത്.
കല്ലെറിഞ്ഞത് ലഹരിയിലെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റത്.
വടകര പുറമേരി സ്വദേശി ഐശ്വര്യക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ.
സംഭവം നടന്നു 20 ദിവസത്തിന് ശേഷം ആണ് പ്രതിയെ പിടികൂടിയത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു.
താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

