അനധികൃത സ്വത്തുസമ്പാദനം以及 ഹവാല ഇടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ വീണ രണ്ടാം പ്രതിയായ ഈ കേസിൽ ഷൈജാൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ, സുബൈർ കരുവാംപൊയിൽ തുടങ്ങിയവരാണ് മറ്റു പ്രതികൾ.
മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസ് അനധികൃതമായി സമ്പാദിച്ച പണം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. വീണയുടെ വീട്ടിൽനിന്ന് ഇ.ഡി.
കണ്ടെത്തിയെന്നു പറയുന്ന കൈപ്പടയിലുള്ള രേഖകളിൽ ഭർത്താവിനു വേണ്ടി നടത്തിയ കോടികളുടെ പണമിടപാടുകളുടെ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ദുബായിൽ തുണിത്തരങ്ങളുടെ കയറ്റുമതി ബിസിനസ് തുടങ്ങുന്നതു സംബന്ധിച്ച് പ്രതികൾ ചർച്ച നടത്തിയിരുന്നു.
തുടർന്ന് കെ.വാരിസ്, ഷൈജാൽ എന്നിവർ വഴി ഫണ്ട് വിദേശത്തേക്ക് അയച്ചു. ഫൈജാസ് വഴി കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ വീണയുടെ വീട്ടിൽനിന്നു പിടിച്ച റെഡ് ബുക്കിലുണ്ട്.
2024ൽ വീണ നാലു തവണ ദുബായിലെത്തി. ബെനാമി ഷെൽ കമ്പനി രൂപീകരിച്ച് പണം കടത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2024 മേയിൽ മുഹമ്മദ് റിയാസ് വീണയ്ക്കൊപ്പം ദുബായ് യാത്ര നടത്തിയിട്ടുണ്ട്. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് കോടികളുടെ ഹവാല ഇടപാടു നടത്തിയിരിക്കുന്നത്.
ഇതിന്റെ ആശയവിനിമയത്തിനായി ‘നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന പേരിൽ 16 അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ഇക്കാലയളവിൽ വീണ യാതൊരു വരുമാനവുമില്ലാതെ ഭർത്താവിനൊപ്പം മന്ത്രിമന്ദിരത്തിലാണു കഴിഞ്ഞിരുന്നത്.
അതേസമയം, കണക്കിൽപ്പെടാത്ത കോടികളുടെ ഇടപാടിന്റെ രേഖകളാണ് ഇവർ സൂക്ഷിച്ചിരുന്നത്. മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസ് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് എഫ്ഐആർ ചൂണ്ടിക്കാട്ടുന്നു.
അഴിമതി നിരോധനനിയമം 13(2), 13(1)ബി, ബിഎൻഎസ് 61(2), 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

