മലയാള സിനിമാ ലോകത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള നതൂതനമായ പ്രചാരണ ശൈലിയുമായി ശ്രദ്ധയാകർഷിക്കുകയാണ് ‘ഉടുമ്പിൻചോല വിഷൻ’ എന്ന ചിത്രം. മലയാളത്തിലെ മുൻനിര നായകന്മാരായ ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, സിദ്ദിഖ് എന്നിവർ ചേർന്ന് വ്യത്യസ്തമായ നാല് വേദികളിൽ നിന്നാണ് ഈ സിനിമയുടെ ഔദ്യോഗിക ട്രെയിലർ ഒരേസമയം പുറത്തിറക്കിയത്.
പരമ്പരാഗതമായി നടന്നുപോരുന്ന ട്രെയിലർ ലോഞ്ച് ചടങ്ങുകളിൽ നിന്ന് പൂർണ്ണമായും വഴിമാറിപ്പിടിച്ചുള്ള ഈ പരീക്ഷണത്തിന് വൻ സ്വീകാര്യതയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധയിടങ്ങളിൽ വെച്ച് നടന്ന ലോഞ്ച് പരിപാടികളുടെ ദൃശ്യങ്ങൾ ഒന്നിപ്പിച്ച് തയ്യാറാക്കിയ പ്രൊമോഷണൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വീകരിച്ച ഈ വ്യത്യസ്തമായ മാർഗ്ഗം സിനിമയുടെ ഹൈപ്പ് വൻതോതിൽ ഉയർത്തിയിട്ടുണ്ട്. അൻവർ റഷീദിന്റെ കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം തികഞ്ഞ ഒരു മാസ്സ് എന്റർടൈനർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രം വരുന്നത് ഒക്ടോബർ 21-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നേ തന്നെ വലിയ ചർച്ചയായി മാറിയ ഈ ചിത്രത്തിന് ആശംസകളുമായി പ്രമുഖ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
എ&ആർ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും സംയുക്ത ബാനറുകളിൽ അഷര് അമീര്, റിയാസ് കെ മുഹമ്മദ് എന്നിവരാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ധിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും അതിശക്തമാണ്.
ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരിയാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്.
സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അലൻ റോഡ്നിയാണ്.
കൂടാതെ, ക്രിയേറ്റീവ് ഡയറക്ടറും വിഎഫ്എക്സ് സൂപ്പർവൈസറുമായി അഷർ അമീർ പ്രവർത്തിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രാഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, ടീം വിഎഫ്എക്സ്, ഐ വി എഫ് എക്സ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: രസ്ന രാജൻ, തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, നന്ദന പ്രദീപ്, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, ആനിമേഷൻ: എയൂണിയൻസ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോ, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

