വിഴിഞ്ഞം: ചെറുമണൽ കടൽത്തീരത്ത് അപ്രതീക്ഷിതമായി വേളാപ്പാര ചാകര. ശനി ഉച്ചയോടടുത്ത് പ്രദേശവാസിയായ വഹാബിന്റെ കരമടി വലയിലാണ് ഏകദേശം 3500-ൽപ്പരം വേളാപ്പാര മത്സ്യങ്ങളുടെ ശേഖരം കുടുങ്ങിയത്.
വലിയ മത്സ്യക്കൂട്ടത്തെ കരയ്ക്കെത്തിക്കാൻ തൊഴിലാളികൾ ഏറെ പണിപ്പെടേണ്ടി വന്നു. വലയുടെ മടി നിവർത്തിയപ്പോൾ ചാടിക്കളിക്കുന്ന വേളാപ്പാരകളെ കണ്ട് ആദ്യം പ്രദേശവാസികൾ അത്ഭുതത്തോടെ ഓടിയെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മഴ പോലും വകവയ്ക്കാതെ നിരവധി ആളുകളാണ് തീരത്തേക്ക് എത്തിച്ചേർന്നത്. കടലിൽ പൊതുവെ മത്സ്യലഭ്യത കുറഞ്ഞുനിൽക്കുന്ന ഈ സമയത്ത് അവിചാരിതമായി ലഭിച്ച ഈ വേളാപ്പാര ചാകര തീരദേശവാസികൾക്ക് വലിയ ആവേശമാണ് പകർത്തിയത്.
എത്തിയവരെല്ലാം ആവശ്യത്തിന് വലിയ വേളാപ്പാര മത്സ്യങ്ങളുമായാണ് വീടുകളിലേക്ക് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

