തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത് ഐഡിഎസ്എഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി നിഷേധിച്ചു. ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെ 3 ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയുൾപ്പെടെയുള്ളവയ്ക്കാണ് പ്രദർശനാനുമതി ലഭിക്കാത്തത്.
ഇതിനുപുറമേ മറ്റ് 18 ചിത്രങ്ങളും പട്ടികയിലുണ്ട്. പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ പ്രമുഖ ചിത്രങ്ങൾക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.
ചിത്രങ്ങളുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി കേന്ദ്രം പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് ഡോക്യുമെൻററി മേള നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

