ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ച വേദിയിൽ ദേശീയഗാനവും തമിഴ് തായ് വാഴ്ത്തുമാണ് അവതരിപ്പിച്ചത്.
വൈകിട്ട് ജയ്ഗോപാൽ ഗരോഡിയ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി ആകെ 13,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട സർവീസ് നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു.
വടപളനി മുതൽ പൂനമല്ലി വരെയാണ് പുതിയ മെട്രോ പാത നിർമ്മിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന മണിയോടെ ചെന്നൈയിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു.
തുടർന്ന് റോഡ് ഷോയായി പോരൂർ ബൈപാസ് മെട്രോ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി, രണ്ടാംഘട്ട സർവീസിന്റെ ഉദ്ഘാടനത്തിന് ശേഷം പോരൂർ മുതൽ പൂനമല്ലി വരെ മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തു.
ഐഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണൻ ബ്രയിൻ സെന്റർ ഉദ്ഘാടനം ചെയ്തതോടൊപ്പം, അഞ്ച് അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ നവീകരണം, മൂന്ന് റെയിൽവെ ഫ്ളൈ ഓവറുകൾ, കാരയ്ക്കൽ-പേരളം റെയിൽ ലൈൻ, മൂന്ന് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, സംഗീതജ്ഞൻ ഇളയരാജ സ്ഥാപിച്ച മ്യൂസിക് റിസർച്ച് സെന്റർ എന്നിവയും വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ ഭൂരിഭാഗം മുഖ്യമന്ത്രിമാർക്കൊപ്പം പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ പുരോഗതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അതിന്റെ യഥാർത്ഥ നേട്ടം ജനങ്ങൾക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

