തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കോംപ്രെഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി കേരളയുടെ എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന വേളയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
നിലവിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല കൂടി വഹിച്ചു വരികയായിരുന്നു അദ്ദേഹം. സിഇഒ ആയി സേവനമനുഷ്ഠിച്ച കാലയളവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി മൊബൈൽ ഫോണുകൾ വാങ്ങിയതിലും, യാത്രപ്പടിയും മറ്റ് ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

