കോട്ടയത്ത് കോടികൾ വിലവരുന്ന ഹാൻസ് ശേഖരം പിടികൂടിയ സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സമാനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കൂറ്റൻ ഗോഡൗൺ എക്സൈസ് സംഘം കണ്ടെത്തി. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ടീമും പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീമും സംയുക്തമായി നടത്തിയ റെയ്ഡിൽ 26,250 പാക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്.
ഇതിന് വിപണിയിൽ ഏകദേശം 26.5 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. പെരുമ്പാവൂരിന് സമീപം ലോറി സ്റ്റാൻഡിനോട് ചേർന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയ രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഈ നിരോധിത ശേഖരം പിടികൂടിയത്.
കാലിത്തീറ്റ കയറ്റിവിടുന്നു എന്ന വ്യാജേന ചാക്കുകളിൽ ഒളിപ്പിച്ച്, രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിച്ചാണ് ഇവിടെ ഹാൻസ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം, കൊല്ലം സ്വദേശികളായ പ്രതികൾക്കായുള്ള ഊർജിത അന്വേഷണം എക്സൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ പ്രമോദ് എം.പി., ഫിലിപ്പ് തോമസ്, പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കെ.പി., എക്സൈസ് ഇൻസ്പെക്ടർമാരായ സബ്ബിൻ ടി, രാജേഷ് കുമാർ, എറണാകുളം ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ജിമ്മി, പ്രിവന്റീവ് ഓഫീസർമാരായ സുനിൽ പി.എസ്., അൻവർ എ.എ., സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് വേലായുധൻ, മുരളി കൃഷ്ണ, ഡ്രൈവർമാരായ അനീഷ് കുമാർ, ബിജോ ഡൊമിനിക് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

