സാധാരണ നിലയിൽ നിന്നും മാറ്റി രൂപമാറ്റം വരുത്തുകയും, പടക്കം പൊട്ടുന്നതിന് സമാനമായ വലിയ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്ത കാർ പോലീസ് പിടികൂടി. നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് നെടുംകുന്നം മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഈ നടപടി ഉണ്ടായത്.
കറുകച്ചാൽ എസ്.ഐ: ടി.എസ്. ജയകൃഷ്ണൻന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വാഹനം ഓടിച്ചിരുന്ന 17 വയസ്സുകാരന്റെ മാതാവും, പത്തനാട് സ്വദേശിനിയുമായ വാഹന ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തിയ കുട്ടിക്കെതിരെ ജുവനൈൽ ബോർഡ് മുമ്പാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിൽ പന്ത്രണ്ടിലധികം നിയമവിരുദ്ധ രൂപമാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം റജിസ്ട്രേഷൻ റദ്ദാക്കി കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

