റേഡിയോ ജോക്കിയിലൂടെ പ്രശസ്തനായ അരുൺ മാത്യു എന്ന ആർജെ മാത്തുക്കുട്ടിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. റേഡിയോ രംഗത്തിന് പുറമെ ജനപ്രിയ അവതാരകനായും, സംവിധായകനായും, നടനായും മലയാളികൾക്ക് സുപരിചിതനാണ് അദ്ദേഹം.
സമൂഹമാധ്യമങ്ങളിൽ സജീവമായ മാത്തുക്കുട്ടിയും ഭാര്യ ഡോ. എലിസബത്ത് ഷാജിയും പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇപ്പോഴിതാ, ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്.
പതിവായി ഭാര്യയുടെ പിറന്നാൾ താൻ മറക്കാറുണ്ടെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നിരിക്കുന്നത്. ഭാര്യ എലിസബത്തിന്റെ മനോഹരമായ വീഡിയോയ്ക്കൊപ്പമാണ് മാത്തുക്കുട്ടി ആശംസാക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
”പണ്ട് നിന്റെ വീടിന്റെ മുന്നിലൂടെ ഇടം കണ്ണിട്ട് പോവുന്ന കാലത്ത് നിന്റെ റൂമിലെ വെട്ടം കാണുമ്പോ ”ആ വെളിച്ചം ഞാനാണ്” എന്ന് നീ ഡയലോഗ് അടിക്കാറുണ്ടെങ്കിലും… പില്ക്കാലത്ത് എന്റെ ലൈഫില്‍ നീയിങ്ങനെ മഠത്തിപ്പടിയിലെ മാസ് ലൈറ്റ് പോലെ കത്തിക്കിടക്കും (ഇടക്കിടക്ക് പവര്‍ കട്ട് ഉണ്ടാവാറുണ്ട്. കേരളമല്ലേ…) എന്ന് വിശ്വസിക്കാന്‍ വെല്യ പാടായിരുന്നു.
പക്ഷേ, എന്നിട്ടും.. ഷിക്കാഗോയിലെ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ വാര്‍ഷികം മുതല്‍ക്ക് അഗത ക്രിസ്റ്റിയുടെ ജന്മദിനം വരെ റീല്‍ ചെയ്യുന്ന എനിക്ക് നിന്റെ പിറന്നാൾ എങ്ങനെ ”കറക്റ്റ് ആയി മറന്ന് പോവുന്നു” എന്നുള്ളത് ഇന്നും എനിക്ക് ചുരുളഴിയാത്ത ഒരു രഹസ്യമാണ്.
ഈ വൈകിയ വേളയില്‍ പതിവ് പോലെ ഈ വര്‍ഷവും അതിന് ക്ഷമ ചോദിച്ച് കൊണ്ട്.. എന്റെ വെളിച്ചമേ..
Belated Happy birthday.. അടുത്ത വർഷം ഞാന്‍ പൊളിക്കും”, എന്നാണ് മാത്തുക്കുട്ടി കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

