മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാ കുറുക്കൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. വിവിധ ഗെറ്റപ്പുകളിൽ പോലീസ് വണ്ടിയിലിരിക്കുന്ന നാൽവർ സംഘത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
പൊന്നാനി, എടപ്പാൾ പരിസര പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്നാണ്.
ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ അശ്വിത- അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം എസ് നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്, സൈഫുദ്ധീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി ഘട്ടത്തിൽ അകപ്പെടുന്നതും, തുടർന്ന് അവരുടെ അതിജീവനത്തിനായി നടക്കുന്ന ശ്രമങ്ങളും നർമ്മത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
സെൽവകുമാർ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, സംവിധാന സഹായികൾ മണികണ്ഠൻ, ശ്രീജിത്ത്, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം ശ്രീ സെൽവി, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ ഷിംന ബി എന്നിവരാണ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

