സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് വിദേശ പൗരന്മാർ കൊല്ലപ്പെട്ടു. സംഭവത്തിൽ 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മൊറോക്കോ, അൾജീരിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത് എന്ന് അധികൃതർ വ്യക്തമാക്കി. അബ്ഹ, റിയാദ് കിംഗ് ഖാലിദ് വിമാനത്താവളങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) സ്ഥിരീകരിച്ചു.
അബ്ഹ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ മൊറോക്കോ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് ജീവൻ വെടിഞ്ഞത്. ഇവിടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ എട്ട് പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ സൗദി പൗരന്മാരും വിദേശികളും ഉൾപ്പെടുന്നു. ഇവരെ ഉടൻതന്നെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരികയാണ്.
സൗദി വിമാനത്താവളങ്ങൾക്കേറ്റ ആക്രമണത്തെ ജോർദാൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും വിവിധ രാജ്യങ്ങളും ശക്തമായ ഭാഷയിൽ അപലപിച്ചു. ഇതിനിടെ, യെമനിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി സഖ്യസേന ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു.
സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായി തകർക്കപ്പെട്ടു. അതേസമയം, ‘ഫജ്ര് യമന്’ എന്ന പ്രത്യേക സൈനിക ഓപ്പറേഷനിലൂടെ 1,860 ഹൂതി വിമതരെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതായി യെമൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു.
ഇതുവരെയായി സമാനമായ 2,103 ആക്രമണങ്ങളോ സൈനിക നടപടികളോ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും യെമൻ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

