പ്രശസ്തമായ ചരിത്രഭൂമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി സമാപിച്ചു. ബാലാജി രവീന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജഹാംഗീർ ഉമ്മർ ആണ്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ധനുഷ്കോടിയുടെ മനോഹരവും ദുരൂഹവുമായ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധു വർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽ രാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ.
അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ തുടങ്ങിയ പ്രമുഖരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.
കനകരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ നിർവഹിച്ചിരിക്കുന്നത്. ഷാഫി റഷീദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് ആണ്.
ഗാനരചന നിർവഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവരാണ്. ഡി ശിവപ്രസാദ്, എ കെ താരിഖ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ – സജി ആർ പി, കോറിയോഗ്രാഫി – സജ്ന നജാം, കല – അജി പായ്ച്ചിറ, കോസ്റ്റ്യൂം – തമ്പി ആര്യനാട്, ചമയം – ഉദയൻ നേമം, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം – എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ – പദ്മാലയൻ, ശബ്ദലേഖനം – അലൻ സുഭാഷ്, വർഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് – സുരേഷ് തിരുവല്ലം, വി എഫ് എക്സ് – മഹേഷ്, ഡി ഐ കളറിസ്റ്റ് – മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – സുനോര മടത്തറ, പിആർഒ – അജയ് തുണ്ടത്തിൽ.
ഗംഗ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ആതിര എൻ്റർടെയ്നേഴ്സ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

