ഡോക്ടറാണെന്ന് പറഞ്ഞ് വിവാഹത്തട്ടിപ്പ്; സ്ത്രീകളിൽ നിന്ന് പണവും സ്വർണവും കവർന്ന യുവാവ് അറസ്റ്റിൽ – Man Arrested for Marriage Fraud in Kerala After Posing as Doctor and Cheating Women
Read Full Article
ചേർത്തല∙ വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളിൽനിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി ആനിക്കാംപൊയ്യിൽ വെള്ളറ ചെന്നിക്കരവീട്ടിൽ ബിജു ആന്റണിയെയാണ് (45) ചേർത്തല പൊലീസ് വയനാട്ടിലെ വീട്ടിലെത്തി പിടികൂടിയത്.
2020 ൽ വയലാറിൽ രമ്യയെന്ന യുവതിയെ വിവാഹം കഴിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ 30,000 രൂപയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴു പവൻ സ്വർണവുമായി കടക്കുകയായിരുന്നു. അരൂർ സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്തുള്ള ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നു.
ഹോട്ടൽ തുടങ്ങാനെന്നു പറഞ്ഞാണ് 30,000 രൂപ കൈക്കലാക്കിയത്.
What you should read next
രമ്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ആറു വർഷം കഴിഞ്ഞാണ് ബിജു ആന്റണിയെ പിടികൂടിയത്.
പല സ്ത്രീകളെ വിവാഹം കഴിച്ച ശേഷം കബളിപ്പിച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടെന്നും പല സ്റ്റേഷനുകളിൽ ബിജുവിനെതിരെ പരാതികളുണ്ടെന്നും പൊലീസ് പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ടെന്നും പൊലീസ് കണ്ടെത്തി.
വിവിധ സ്ഥലങ്ങളിൽ പല പേരുകളിലാണ് ബിജു ആന്റണി താമസിച്ചിരുന്നത്. വൈവാഹിക സൈറ്റുകളിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഡോക്ടറാണെന്നും മറ്റും പറഞ്ഞാണ് പരസ്യം നൽകുന്നത്. പത്ര പരസ്യത്തിലൂടെ പരിചയപ്പെട്ട
തളിപ്പറമ്പ് സ്വദേശിനിയെ ഹൊസങ്കടിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം ഇയാൾ മൂന്നരപ്പവൻ സ്വർണവുമായി കടന്നതായി മഞ്ചേശ്വരം സ്റ്റേഷനിൽ കേസുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലും തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലും മോഷണ കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ചേർത്തല ഡിവൈഎസ്പി: എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും അപമാനം ഭയന്ന് പലരും പരാതി നൽകാൻ തയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
English Summary:
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-alappuzhanews 1pcqb158md5o61edk51tfkgi35 mo-news-kerala-districts-alappuzha mo-news-common-keralanews mo-crime-fraud
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

