കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ എഴുത്ത് ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനത്തിന് പൊലീസ് ഒത്താശയെന്ന് ഗുരുതര ആരോപണം. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ മാഫിയ പ്രതിദിനം കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
എഴുത്ത് ലോട്ടറിയുടെ വ്യാപകമായ പ്രചാരണത്തെ തുടര്‍ന്ന് സാധാരണ ലോട്ടറി വില്‍പ്പനക്കാരുടെ ഉപജീവനമാര്‍ഗം തടസ്സപ്പെട്ടിരിക്കുകയാണ്. പലരും വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അനധികൃത ലോട്ടറി വില്‍പ്പനയ്ക്കെതിരെ പലതവണ പരാതികള്‍ നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയന് കോട്ടയം ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ വ്യക്തമാക്കി. “ഏഴ് വര്‍ഷത്തോളമായി.
അന്ന് തൊട്ട് പരാതി കൊടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ്പിക്കുമടക്കം പരാതി നല്കി.
അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്” എന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

