കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മുൻ നിയമസഭാ സ്പീക്കർ സീതി സാഹിബിന്റെ സ്മരണാർത്ഥം ദുബൈ കെഎംസിസി തൃശ്ശൂർ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരത്തിന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പി. കെ.
ഷാഹുൽ ഹമീദ് അർഹനായി. പുരസ്കാര നിർണ്ണയം
സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും, മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗമായി മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തിയ നിസ്വാർഥ സേവനവുമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. അവാർഡ് നിർണ്ണയ സമിതി അംഗങ്ങളായ കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര എന്നിവരടങ്ങുന്ന സമിതിയാണ് ഏകകണ്ഠമായി പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പുരസ്കാര സമർപ്പണം
പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസമന്ത്രി എൻ.
ഷംസുദ്ദീൻ പുരസ്കാരം സമർപ്പിക്കും. ദുബൈ കെഎംസിസി തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷമീർ പണിക്കത്ത്, തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് തൻവീർ കാളത്തോട്, ജനറൽ സെക്രട്ടറി മുഹമ്മദ് റസൂൽ ഖാൻ, ട്രഷറർ നൗഷാദ് പി.
സലീം എന്നിവർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും കെഎംസിസി ഭാരവാഹികളും ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

