സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര നിരൂപണങ്ങൾ നടത്തി ശ്രദ്ധേയനായ യൂട്യൂബർ, കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യപിച്ച ശേഷം വാഹനം ഓടിക്കുകയും, തുടർന്ന് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം വരുത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി.
കോഴിക്കോട് നടക്കാവ് പൊലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്നത് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചാണ്.
രാത്രി ഏകദേശം ഏഴരയോടെയായിരുന്നു സംഭവം. അശ്വന്ത് ഓടിച്ചിരുന്ന വാഹനം വഴിയിൽ പാർക്ക് ചെയ്തിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ, ലഹരിയുടെ പിടിയിലായിരുന്ന അശ്വന്തിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു.
പിന്നാലെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. അപകടത്തിൽപ്പെട്ട
വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അശ്വന്ത് കോക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

