ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ കുണ്ടും കുഴികളും യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. സ്റ്റാൻഡിനുള്ളിലെ കെട്ടിടമാകട്ടെ അതീവ അപകടകരമായ അവസ്ഥയിലുമാണ്.
മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ് ഇപ്പോഴുള്ളത്. ബലക്ഷയം സംഭവിച്ച ഭിത്തികളും തുരുമ്പിച്ച കമ്പികളും ഏതൊരു നിമിഷവും വലിയൊരു അപകടത്തിന് വഴിവെച്ചേക്കാം.
പുതിയ ബസ് ടെർമിനൽ നിർമാണത്തിനായി 4 കോടി രൂപ അനുവദിക്കുകയും നിർമാണോദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും ഇതുവരെയും പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. അതേസമയം, തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നേരിടുന്നത് മറ്റൊരു തരം അവഗണനയാണ്.
മഴക്കാലമായാൽ ചെളിക്കുളമായി മാറുന്ന ഈ സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്. താൽക്കാലികമായി നിർമിച്ച ഷെഡിൽ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
ബസ് റൂട്ടുകളെ സംബന്ധിച്ച ബോർഡുകളുടെ അഭാവവും, രാത്രികാലങ്ങളിൽ വെളിച്ചവും സുരക്ഷാ ഉദ്യോഗസ്ഥരുമില്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. സ്റ്റാൻഡിന്റെ പ്രവർത്തനത്തെയും ഈ തകർച്ച ബാധിച്ചിട്ടുണ്ട്.
മുൻപ് 20 ബസ് ട്രാക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 7 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായുള്ളത്. ഇതിനാൽ ബസുകൾ ഒന്നിനുപുറകിലായി നിർത്തേണ്ട
അവസ്ഥയാണുള്ളത്. ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണുള്ളത്.
ടെർമിനൽ കം ഓഫിസ് കോംപ്ലക്സിനായി 7 കോടി രൂപയുടെ ഭരണാനുമതിയും, ആസ്തി വികസന ഫണ്ടിൽ നിന്ന് 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെങ്കിലും, പദ്ധതികൾ ഇന്നും കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

