ചേർത്തല ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇന്നലെ രാത്രി 11:15 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 19 യാത്രക്കാർക്ക് പരിക്കേറ്റു.
വിവരമറിഞ്ഞയുടൻ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടന്നു വരുന്ന നിർമ്മാണ ജോലികൾക്കായി എത്തിച്ച ജെസിബിയിലാണ് ബസ് ഇടിച്ചത്. ശക്തമായ കൂട്ടിയിടിയിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
അപകടത്തെത്തുടർന്ന് സ്ഥലത്ത് താൽക്കാലികമായി ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

