ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ, സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയിൽ.
സ്ഥലംമാറ്റ നടപടിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. സർക്കാർ വാദങ്ങൾ
2026 ഫെബ്രുവരിയിൽ ഡോ.
കെ ജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിക്കുമെന്ന് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു. കാലാവധി നീട്ടിനൽകാതെയാണ് അവർ ഡിഎച്ച്എസ് (DHS) ആയി തുടർന്നത്.
എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലേക്ക് ഇവരെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്തതിന് ശേഷമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഓഫീസിലെ നാടകീയ രംഗങ്ങൾ
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ പകർപ്പുമായി ഇന്ന് രാവിലെ 9.30-ഓടെ ഡോ.
കെ ജെ റീന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലെത്തി. എന്നാൽ, നിലവിൽ ചുമതല വഹിക്കുന്ന ഡോ.
മീനാക്ഷി കസേര ഒഴിയാൻ വിസമ്മതിച്ചു. സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാതെ താൻ പദവി ഒഴിയുകയില്ലെന്ന് ഡോ.
മീനാക്ഷി നിലപാടെടുത്തു. തുടർന്ന് ഓഫീസ് സമയം മുഴുവൻ ഡോ.
കെ ജെ റീനയും ഡോ. മീനാക്ഷിയും ഓഫീസിൽ മുഖാമുഖം ഇരുന്ന് ജോലി തുടർന്നു.
പ്രതിസന്ധിയിൽ ഔദ്യോഗിക യോഗങ്ങൾ
ഡയറക്ടറുടെ ഓഫീസിലെ തർക്കം ആരോഗ്യവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കേണ്ടിയിരുന്ന പ്രധാന യോഗങ്ങൾ റദ്ദാക്കി.
നിപ, കുരങ്ങുപനി തുടങ്ങി സംസ്ഥാനം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യങ്ങൾ നിലനിൽക്കെ, പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ഹൈ പവർ കമ്മിറ്റി യോഗവും അനിശ്ചിതത്വത്തെ തുടർന്ന് മുടങ്ങി.
യോഗത്തിൽ പങ്കെടുക്കേണ്ട ഹൈ പവർ കമ്മിറ്റി ചെയർമാനും സ്ഥലത്തെത്തിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

