ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ബന്ധപ്പെട്ട് യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പരാമർശം നയതന്ത്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ചിത്രം എടുക്കാൻ മെലോണി നിർബന്ധിച്ചുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോണാൾഡ് ട്രംപ് വിവാദ പരാമർശം നടത്തിയത്. “അവൾ എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ കെഞ്ചി.
അവൾക്ക് എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു. ഞാൻ അത് എടുക്കുമായിരുന്നില്ല, പക്ഷേ എനിക്ക് അവളോട് പാവം തോന്നി” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഈ പ്രസ്താവനയെ അതീവ ഗൗരവത്തോടെയാണ് ഇറ്റാലിയൻ ഭരണകൂടം നോക്കിക്കാണുന്നത്. ജോർജിയ മെലോണി ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളി രംഗത്തെത്തി.
“ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണ്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടിരിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് തന്റെ സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മാത്രമല്ല, ഇത് ആദ്യത്തെ തവണയുമല്ല” എന്ന് മെലോണി വ്യക്തമാക്കി.
കൂടാതെ, താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശത്രുരാജ്യങ്ങളിലെ നേതാക്കളോട് കാണിക്കുന്ന മയവും സഖ്യകക്ഷികളോട് കാണിക്കുന്ന സമീപനവും തമ്മിലുള്ള അന്തരം നിരാശാജനകമാണെന്നും അവർ വിമർശിച്ചു.
ഈ സംഭവത്തെത്തുടർന്ന് യുഎസ്-ഇറ്റലി നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ട്രംപിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച്, ജൂൺ 22-ന് നിശ്ചയിച്ചിരുന്ന തന്റെ അമേരിക്കൻ സന്ദർശനം ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി റദ്ദാക്കി.
ട്രംപിന്റെ വാക്കുകൾ ഇറ്റലിയെ അപമാനിക്കുന്നതാണെന്നും ഇത്തരം പരാമർശങ്ങൾ അപകീർത്തികരമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് മാർപാപ്പയ്ക്കെതിരെ ട്രംപ് നടത്തിയ വിമർശനങ്ങൾക്കെതിരെയും മെലോണി നേരത്തെ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

