സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി എന്ന തീരുമാനത്തെ സ്വാഗതം ചെയ്തും മുഖ്യമന്ത്രിയെ പ്രശംസിച്ചും സംഗീത സംവിധായകൻ ഔസേപ്പച്ചൻ രംഗത്തെത്തി. കാലങ്ങളായി സംഗീതലോകം ഉന്നയിച്ചുകൊണ്ടിരുന്ന ഈ ആവശ്യം യാഥാർത്ഥ്യമാക്കിയതിൽ മുഖ്യമന്ത്രിക്ക് പൂർണ്ണമായ ക്രെഡിറ്റ് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ വെച്ച് മുഖ്യമന്ത്രിയോട് ഈ ആവശ്യം താൻ നേരിട്ട് ഉന്നയിച്ചിരുന്നതായി ഔസേപ്പച്ചൻ വെളിപ്പെടുത്തി. സാധാരണ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ പോലെ ഇത് അവഗണിക്കപ്പെടുമോ എന്ന് ആദ്യം ഭയന്നിരുന്നുവെന്നും, എന്നാൽ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം തന്നെ വിളിച്ച് ഈ വിഷയം ചർച്ച ചെയ്ത വി.ഡി.
സതീശൻ മുഖേന പദ്ധതി നടപ്പിലാകുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംതലമുറയിലെ സംഗീത വിദ്യാർത്ഥികൾക്ക് ഈ അക്കാദമി വലിയൊരു പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാരം, കല, സാംസ്കാരിക മേഖലകൾക്കായി ഒട്ടേറെ നിർണ്ണായക പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്: ടൂറിസം മേഖല: ടൂറിസത്തിന് ഔദ്യോഗികമായി വ്യവസായ പദവി നൽകും.
തോട്ടം മേഖലയിൽ ടൂറിസം വികസനത്തിനായി കൂടുതൽ ഭൂമി ലഭ്യമാക്കാൻ നിയമഭേദഗതികൾ കൊണ്ടുവരും. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് സ്ഥാപിക്കും.
സമുദ്രയാത്രാ ചരിത്രവും കപ്പൽ നിർമ്മാണ പാരമ്പര്യവും സംയോജിപ്പിച്ചുകൊണ്ട് അന്തർദേശീയ മാരിടീം മ്യൂസിയം ഒരുക്കും. സാംസ്കാരിക പ്രഖ്യാപനങ്ങൾ: കൊച്ചിയിൽ ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി അഥവാ ‘ചിത്രനഗരം’ യാഥാർത്ഥ്യമാക്കും.
സിനിമയ്ക്ക് വ്യവസായ പദവി നൽകാനും തീരുമാനമായി. കോഴിക്കോട് എം.ടി.
വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും, ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമിയും ആരംഭിക്കും. ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹകരണത്തോടെ സാംസ്കാരിക കേന്ദ്രവും മ്യൂസിയവും വരും.
ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കും. കൂടാതെ, എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകം, തിരുവനന്തപുരം പട്ടത്ത് ആർ.
ശങ്കറിന് സ്മാരക മന്ദിരം, ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകം എന്നിവയും ബജറ്റിൽ ഇടംപിടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

