റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിൽ റബർ വില 300 രൂപയാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ.
മാണി ഓർമ്മിപ്പിച്ചു. കൂടാതെ, കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന യുഡിഎഫിന്റെ ഉറപ്പും പാഴ്വാക്കായി.
എന്നാൽ, അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും മാതൃകാപരമായ രീതിയിൽ കാർഷിക ബജറ്റ് അവതരിപ്പിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് ഉപാധികളില്ലാതെ പട്ടയം വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം കേരള കോൺഗ്രസ് എമ്മിന്റെ ദീർഘകാല ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ, മത്സ്യത്തൊഴിലാളികൾക്ക് കടലിലുള്ള അവകാശങ്ങൾ ഉറപ്പാക്കുന്ന നടപടികളും പാർട്ടി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ ഭാഗമാണ്. ഈ രണ്ട് കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചതിൽ അതീവ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

