സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടും ഏറെ നാളായി കാത്തിരിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികൾക്ക് വേഗം കൂട്ടാൻ സർക്കാർ നീക്കം. പുതുക്കിയ ബജറ്റിൽ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ സർക്കാർ വകയിരുത്തി.
ദീർഘകാലമായി ഫയലുകളിൽ മാത്രം ഒതുങ്ങിനിന്ന ഈ പദ്ധതികൾക്ക് പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ജീവൻ വെക്കുകയാണ്. ബജറ്റ് അവതരണത്തിനിടെ പദ്ധതിയുടെ നിലവിലെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്: “തിരുവനന്തപുരം ലെറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (DRP) തയ്യാറാക്കി വരുന്നതായി മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതിയുടെ സാധ്യതാ പഠനത്തിനുള്ള കാര്യങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.” നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതികളെ സമീപിക്കുന്നത്.
മുൻപ് സർക്കാർ തലത്തിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടുവെങ്കിലും കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പരിമിതികൾ നേരിട്ടിരുന്നു. എന്നാൽ ഇത്തവണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
നേരത്തെ പദ്ധതിയുടെ നിർമ്മാണ ചുമതല കെ.എം.ആര്.എലിനെ (കൊച്ചി മെട്രോ റെയില് ലിമിറ്റഡ്) ആയിരുന്നു സർക്കാർ ഏൽപ്പിച്ചിരുന്നത്. കൂടാതെ, പദ്ധതിയുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് മേൽപ്പാലങ്ങളുടെ നിർമ്മാണ ഉത്തരവാദിത്തവും കൊച്ചി മെട്രോയ്ക്ക് തന്നെ നൽകാൻ നേരത്തെ ധാരണയായിരുന്നു.
നഗരവികസനത്തിൽ നാഴികക്കല്ലാകുമെന്ന് കരുതുന്ന ഈ പദ്ധതിയുടെ തുടർനടപടികൾ വരും മാസങ്ങളിൽ കൂടുതൽ ഊർജ്ജിതമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

