രാജ്യത്ത് രാഷ്ട്രീയ തലത്തിൽ ശ്രദ്ധേയമായ നീക്കവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പാർട്ടിാംഗത്വത്തിൽ നിന്ന് രാജിവച്ചു. സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെ തുടർന്നാണ് ഈ തീരുമാനമെന്നും, തന്റെ ഔദ്യോഗിക രാജിക്കത്ത് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിന് കൈമാറിയതായും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രാജി വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈ 30-ന് താൻ രാജിക്കത്ത് സമർപ്പിച്ചിരുന്നുവെങ്കിലും, തീരുമാനം പുനഃപരിശോധിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ദീർഘനാളത്തെ ആലോചനകൾക്കൊടുവിൽ ദേശീയ വക്താവിന്റെ ചുമതലകളിൽ നിന്നും ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പൂർണ്ണമായി പിന്മാറാനുള്ള തീരുമാനത്തിലേക്ക് താൻ എത്തിച്ചേരുകയായിരുന്നെന്ന് ഷെഹ്സാദ് പൂനാവാല കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവങ്ങൾ, ചില വ്യക്തികളുടെ ഇടപെടലുകൾ കാരണം, മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഞാൻ നിർബന്ധിതനായി’ എന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ രാജി സ്വീകരിക്കാൻ പാർട്ടി ആദ്യം വിസമ്മതിച്ചത് ഹൃദയത്തെ സ്പർശിച്ചതായും പ്രതികരിച്ചു.
എന്നാൽ വ്യക്തിപരവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൻ സ്വകാര്യ മേഖലയിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൽകിയ പിന്തുണയ്ക്കും അവസരങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.
സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കളോടും പാർട്ടിയോടുമുള്ള നന്ദിയും ആദരവും അദ്ദേഹം അറിയിച്ചു. സംഘടനയുടെ ഔദ്യോഗിക പദവികളിൽ നിന്നു മാത്രമാണ് താൻ മാറുന്നതെന്നും, പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും എല്ലാറ്റിനുമുപരിയായി തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയപരമായും വ്യക്തിപരമായും താൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ അവസാനം തന്റെ എക്സ് പ്രൊഫൈലിൽ നിന്ന് ബിജെപിയെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം നീക്കം ചെയ്തിരുന്നു.
എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. 2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട
തർക്കങ്ങളെത്തുടർന്നാണ് ഷെഹ്സാദ് പൂനാവാല കോൺഗ്രസ് പാർട്ടി വിട്ടത്. തുടർന്ന് ബിജെപിയിൽ ചേർന്ന അദ്ദേഹത്തെ പിന്നീട് ദേശീയ വക്താവായി നിയമിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

