വിഡി സതീശൻ മുഖ്യമന്ത്രിയായിരിക്കെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് ബജറ്റിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്. സംസ്ഥാനത്തെ ലോകത്തിന്റെ മാരിടൈം ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ സമുദ്ര’ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തീരദേശ വികസനത്തിനും തുറമുഖ മേഖലയുടെ നവീകരണത്തിനും ഉതകുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ധാതുസമ്പന്നമായ മേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ ബജറ്റിൽ വിഭാവനം ചെയ്യുന്നു. എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന കാഴ്ചപ്പാടാണ് ബജറ്റ് അവതരണത്തിലൂടെ സർക്കാർ ഉയർത്തിക്കാട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

