തിരുവനന്തപുരം: സംസ്ഥാനത്ത് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ജവാൻ റമ്മിന്റെ ഉൽപ്പാദനം അഞ്ച് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ഔദ്യോഗിക തീരുമാനം. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വച്ചാണ് ഈ മദ്യം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കുന്ന കുപ്പികൾ, ലേബലുകൾ, അടപ്പുകൾ എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉൽപ്പാദന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.
ഈ വസ്തുക്കളുടെ വില വർധിപ്പിച്ച് നൽകണമെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് അത്യാവശ്യമാണ്. ടെണ്ടർ എടുത്ത കമ്പനികൾ ഉൽപ്പന്നങ്ങൾ നൽകാൻ വിസമ്മതിച്ച സാഹചര്യത്തിൽ, കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ബെവ്കോ നേരിട്ട് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയും തേടിയിട്ടുണ്ട്. പ്രതിസന്ധി ഉടൻ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

