സമാധാനത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഉന്നതതല അമേരിക്ക-ഇറാൻ ചർച്ചകൾ ഇന്ന് സ്വിറ്റസർലണ്ടിൽ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് അന്തിമരൂപം നൽകുകയെന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
മധ്യസ്ഥശ്രമങ്ങൾക്കായി പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ചർച്ചയിൽ പങ്കുചേരും. ചർച്ചകൾക്കിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് രംഗത്തെത്തി.
“കരാർ ലംഘിച്ചാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകും” എന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രത്തിലെ വ്യവസ്ഥകളിൽ നേരത്തെ എതിർപ്പുകൾ നിലനിന്നിരുന്നെങ്കിലും, രാജ്യസുരക്ഷ ഉറപ്പാക്കുന്ന ഉറപ്പുകൾ ലഭിച്ചതിനാലാണ് ഇതിന് അംഗീകാരം നൽകിയതെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി വിശദീകരിച്ചു.
ഇറാൻ-അമേരിക്ക ധാരണയ്ക്ക് വേണ്ടി ട്രംപ് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, അതിനായി അദ്ദേഹം എല്ലാ സ്വാധീനവും ഉപയോഗിച്ചുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

