വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ മേയ് 21, 22, 23 തീയതികളിൽ വിപുലമായ രീതിയിൽ നടക്കും. മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
മലബാർ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി, മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി എന്നിവർ സഹകാർമികരാകും. 1960-കളിൽ സ്ഥാപിതമായ പഴയ ചാപ്പലിന്റെ ജീർണാവസ്ഥ പരിഗണിച്ചാണ് പുതിയ ദേവാലയത്തിന്റെ നിർമാണം ആരംഭിച്ചത്.
2022 ഡിസംബറിൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ കൂദാശയ്ക്ക് വേദിയൊരുങ്ങുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ദേവാലയ കൂദാശയ്ക്കൊപ്പം തിരുശേഷിപ്പ് പുനഃസ്ഥാപനം, പുതിയ പാഴ്സനേജ്, കൽക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശകളും നടക്കും.
വിശുദ്ധ ചടങ്ങുകളിൽ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് വികാരി ഫാ. ഷിബു വിൽസൺ, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രസ്റ്റിമാരായ സി.
ജെ. പൗലോസ്, ബിനു കുര്യാക്കോസ് എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

