തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു. വകുപ്പ് വിഭജനത്തിലെ അനിശ്ചിതത്വം മുന്നണിയിൽ ചർച്ചയായിരിക്കുകയാണ്.
വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പും കെ.സി പക്ഷത്തെ പ്രതിനിധീകരിക്കുന്ന അനിൽ കുമാറിന് നൽകുന്നതിനെച്ചൊല്ലി ചർച്ചകൾ സജീവമാണ്. ഇതിനു പകരമായി കെ.
മുരളീധരന് ആരോഗ്യ വകുപ്പിനൊപ്പം സ്പോർട്സ് വകുപ്പ് കൂടി നൽകാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ചില മന്ത്രിമാർ തങ്ങൾക്ക് അനുവദിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ടതും സാഹചര്യങ്ങൾ സങ്കീർണ്ണമാക്കുന്നു.
പ്രധാനമായും ഫിഷറീസ് വകുപ്പിന്റെ കാര്യത്തിലാണ് കടുത്ത തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായ എതിർപ്പാണ് പ്രകടിപ്പിക്കുന്നത്.
എന്നാൽ ഫിഷറീസ് വകുപ്പ് ലഭിച്ചാൽ മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറുകയുള്ളൂ എന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്. ഈ സാഹചര്യത്തിൽ മന്ത്രിമാരായ കെ.
മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.
ഫിഷറീസ് വകുപ്പിലെ തങ്ങളുടെ നിലപാട് സഭ ഇവർക്ക് മുൻപാകെ ആവർത്തിച്ചു. “കടലിനെ അറിയുന്ന ആൾ തന്നെ ഫിഷറീസ് മന്ത്രിയായി വേണമെന്ന നിലപാട് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര പ്രതികരിച്ചു.” സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കെ.
മുരളീധരൻ, ബിഷപ്പ് ഹൗസ് പതിവായി സന്ദർശിക്കാറുള്ളതാണെന്നും വകുപ്പ് വിഭജന വിജ്ഞാപനം വൈകില്ലെന്നും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

