പീരുമേട്: മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശന നടപടികൾക്ക് തുടക്കമായി. പ്രവേശനത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

