അഭിനേത്രി, മോഡൽ, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയായ പാർവതി ആർ കൃഷ്ണ, അന്തരിച്ച തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പത്തനംതിട്ട
കോന്നി സ്വദേശിയായ പാർവതി, കുടുംബപ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ജയേഷ് പത്തനാപുരം സംവിധാനം ചെയ്ത ‘സൂര്യനും സൂര്യകാന്തിയും’ എന്ന ടെലിഫിലിമിലൂടെ അഭിനയരംഗത്തെത്തിയ പാർവതി, നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും ഭാഗമായിട്ടുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ പിതാവിന്റെ വിയോഗം. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ പരമാവധി സ്നേഹിക്കണമെന്നും പരിഗണിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ടുള്ള വീഡിയോയിൽ താരം വികാരാധീനയാകുന്നു.
വീഡിയോയിലെ പ്രസക്തഭാഗങ്ങൾ: ”ഇങ്ങനെയൊരു വീഡിയോ ഇടരുതെന്ന് വിചാരിച്ചതാണ്, പക്ഷേ പറ്റുന്നില്ല. അച്ഛനും അമ്മയും കൂടെയുള്ളപ്പോൾ നമുക്കതിന്റെ വിലയറിയില്ല.
എല്ലാവർക്കും മരണം ഉള്ളതല്ലേ, അച്ഛനും അമ്മയുമായാലും മരിക്കും എന്നൊക്കെ ജെൻസി കിഡ്സ് ആയാലും മില്ലേനിയൽസ് ആയാലും ചിലപ്പോൾ വലിയ പക്വതയൊക്കെ കാണിച്ച് പറയും. പക്ഷേ അങ്ങനെയല്ല.
ആരൊക്കെയുണ്ടെന്നു പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും കൂടെയുള്ളപ്പോളുള്ള ഒരു ബലമുണ്ട്. അവരിൽ ആരെങ്കിലുമൊരാൾ പോകുമ്പോൾ, എപ്പോഴെങ്കിലും അവർ തിരിച്ചൊന്ന് നമ്മളെ വിളിച്ചാലോ, മോളെ അല്ലെങ്കിൽ മോനെ എന്നൊക്കെ വിളിച്ചാലോ എന്നൊക്കെ നമ്മൾ ആഗ്രഹിക്കും.
ഉള്ള സമയം എത്ര സന്തോഷത്തോട അച്ഛനെയും അമ്മയെയും നോക്കാൻ പറ്റുമൊ, അത്ര സന്തോഷത്തോടെ അവരെ നോക്കുക.
ഒന്നു പോയാൽ പിന്നെ നമ്മൾ വിളിച്ചാൽ പോലും അവർ കേൾക്കില്ല. എല്ലാ അച്ഛനമ്മമാർക്കും ഒരുപാട് സ്നേഹം.
മക്കളോട് പറയാനുള്ളത്, പറ്റാവുന്നത്ര സ്നേഹിച്ചോളൂ, കൊടുക്കാവുന്നത്ര ഉമ്മ കൊടുത്തോളൂ. പിന്നെ എപ്പോഴെങ്കിലും കൊടുക്കണമെന്നാഗ്രഹിച്ചാൽ ആ ഉമ്മ കൊടുക്കാൻ പറ്റിയെന്നു വരില്ല.
എനിക്ക് അച്ഛനെ ഭയങ്കരമായി മിസ് ചെയ്യുന്നു. ഒന്നു കണ്ടാൽ കൊള്ളാം എന്നൊക്കെ എപ്പോഴും തോന്നും.
കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനുമൊക്കെ തോന്നും. പക്ഷേ, പറ്റത്തില്ലല്ലോ…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

